Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ഇടിഞ്ഞ് രൂപയും ഓഹരിയും; ഇന്ധനവിലയിൽ മാറ്റമില്ല

Fuel Price Hike

∙ പെട്രോൾ, ഡീസൽ വില ഇന്നു കൂടില്ല. കഴിഞ്ഞ 42 ദിവസവും തുടർച്ചയായി വില വർധിച്ചിരുന്നു. 

∙ എണ്ണവില രാജ്യാന്തര വിപണിയിൽ ബാരലിന് 78 ഡോളറായി ഉയർന്നു.

∙ രാജസ്ഥാനും ആന്ധ്രപ്രദേശിനും പിന്നാലെ ബംഗാളും വില കുറച്ചു– പെട്രോളിനും ഡീസലിനും ഒരു രൂപ വീതം. ഇക്കൊല്ലം ലഭിക്കുന്ന അധികനികുതി വരുമാനം കണക്കിലെടുത്താൽ എല്ലാ സംസ്ഥാനങ്ങൾക്കും വില 2.5– 3 രൂപ കുറയ്ക്കാനാകുമെന്ന് എസ്ബിഐ ഗവേഷണ വിഭാഗം. 

ഓഹരി

∙ ഓഹരി സൂചികകൾ 1.3% ഇടിഞ്ഞു. സെൻ‌സെക്സ് 509 പോയിന്റും നിഫ്റ്റി 150.60 പോയിന്റും കുറഞ്ഞ് ഓഗസ്റ്റ് ആദ്യ ദിനങ്ങളിലെ സ്ഥിതിയിലെത്തി

∙ രൂപയുടെ വിനിമയ മൂല്യം 24 പൈസ കൂടി ഇടിഞ്ഞ് ഡോളറിന് 72.69 ആയി.