Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ മനുഷ്യാവകാശ സംഘടനകളെ അടിച്ചമർത്താൻ ശ്രമം: യുഎൻ റിപ്പോർട്ട്

Strike | Protest | Representational image

ന്യൂഡൽഹി∙ മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെടുന്നവരെ അടിച്ചമർത്തുന്ന രാജ്യങ്ങളെ സംബന്ധിച്ചു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോർട്ടിൽ ഇന്ത്യയും ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങൾ. സെക്രട്ടറി ജനറലിന്റെ വാർഷിക റിപ്പോർട്ടിലാണു 38 രാജ്യങ്ങളിലെ സ്ഥിതി വിശദീകരിക്കുന്നത്.

കൊലപാതകം, ആക്രമണം, ഭീഷണി, കേസുകൾ തുടങ്ങിയവയിലൂടെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർത്തുന്നവരെ അടിച്ചമർത്തുന്നതായാണു റിപ്പോർട്ട്. യുഎന്നുമായി സഹകരിക്കുന്ന ഗ്രൂപ്പുകളെയും ഇത്തരത്തിൽ അടിച്ചമർത്തുകയാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന, യുഎന്നുമായി സഹകരിക്കുന്ന സംഘടനകൾക്കു വിദേശ സഹായം ലഭിക്കുന്നതു നിയന്ത്രിക്കാനുള്ള നീക്കങ്ങൾ റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്.