Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ ബഹുതലങ്ങളിൽ സുരക്ഷിതം: സിഇഒ

Aadhar

ന്യൂഡൽഹി∙ പല തട്ടുകളിലുള്ള പരിശോധനയിലൂടെ ഉറപ്പാക്കുന്നതാണ്, ആധാർ സംവിധാനത്തിന്റെ സുരക്ഷയെന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) സിഇഒ അജയ് ഭൂഷൺ പാണ്ഡെ. ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങളെ തിരിച്ചറി​ഞ്ഞു പ്രതിരോധിക്കാൻ ശക്തമായ സംവിധാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആധാർ കംപ്യൂട്ടർ ശൃംഖലയിൽ നുഴഞ്ഞുകയറാൻ ശ്രമം നടന്നതായുള്ള വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഓപ്പറേറ്റർ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാൽ തന്നെ, നിയമപരമല്ലെന്ന് തിരിച്ചറിഞ്ഞ് അത്തരം ആധാർ അപേക്ഷകൾ നിരസിക്കപ്പെടാറുണ്ട്. അത്തരം ഓപ്പറേറ്റർമാരെ കരിമ്പട്ടികയിൽ പെടുത്തുകയും നിയമനടപടിയെടുക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.