Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിയല്ലേ, വിലവർധന ഏശില്ലെന്ന് കേന്ദ്രമന്ത്രി

Ramdas Athawale രാംദാസ് അഠാവ്‌ലെ

ജയ്പുർ ∙ മന്ത്രിയായതിനാൽ ഇന്ധന വിലവർധന ബാധിച്ചിട്ടില്ലെന്നും മന്ത്രിപ്പണി പോയാലേ വിലവർധന പ്രശ്നമാകുകയുള്ള‌ൂവെന്നും കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ. വിലവർധന മൂലം സാധാരണക്കാർക്കു ദുരിതമുണ്ടെന്നു സമ്മതിച്ച മന്ത്രി സംസ്ഥാന സർക്കാരുകൾ നികുതി കുറച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്നും പറഞ്ഞു. പ്രസ്താവന വിവാദമായതോടെ മന്ത്രി ഖേദം പ്രകടിപ്പിച്ചു. സാധാരണക്കാരുടെ ദുരിതം മറന്നുകൊണ്ടല്ല പ്രസ്താവനയെന്ന് അദ്ദേഹം വിശദീകരിച്ചു. എൻഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ് അഠാവ്‌ലെ.