Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനഭംഗത്തിനു കാരണം തൊഴിലില്ലായ്മ: ബിജെപി എംഎൽഎ

പ്രേമലത കട്യാർ പ്രേമലത കട്യാർ

ചണ്ഡിഗഡ്∙ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ ന്യായീകരണവുമായി ബിജെപി എംഎൽഎ പ്രേമലത കട്യാർ. തൊഴിലില്ലാതെ നിരാശരായ ചെറുപ്പക്കാരാണു മാനഭംഗം പോലെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്നാണ് എംഎൽഎ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. എംഎൽഎയുടെ പരാമർശം വ്യാപകപ്രതിഷേധത്തിനു കാരണമായി. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ ഹരിയാനയിൽ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷവും രംഗത്തെത്തി.