Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവയിൽ ഭരണത്തിന് അവകാശമുന്നയിച്ച് കോൺഗ്രസ്

Congress flag

ന്യൂഡൽഹി ∙ മുഖ്യമന്ത്രി മനോഹർ പരീക്കർ വീണ്ടും ആശുപത്രിയിലായതിനെത്തുടർന്നുള്ള ഗോവയിലെ രാഷ്ട്രീയ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്. 

സർക്കാർ രൂപീകരിക്കാൻ മുഖ്യ പ്രതിപക്ഷമായ തങ്ങളെ ക്ഷണിക്കണമെന്നാവശ്യപ്പെട്ടു ഗവർണർ മൃദുല സിൻഹയ്ക്കു നിവേദനം സമർപ്പിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ബിജെപി കേന്ദ്രസംഘം ഗോവയിലെത്തിയതിനു പിന്നാലെയാണു ഭരണം പിടിക്കാൻ കോൺഗ്രസിന്റെ നീക്കം. 

സർക്കാർ രൂപീകരണത്തിന്റെ സാധ്യതകൾ തേടാൻ കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിനു നിർദേശം നൽകിയതിനെത്തുടർന്നു പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേക്കറിന്റെ നേതൃത്വത്തിൽ 16 കോൺഗ്രസ് എംഎൽഎമാർ രാജ്ഭവനിലെത്തുകയായിരുന്നു. മറ്റുകക്ഷികളിൽനിന്നും ഏതാനും എംഎൽഎമാർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവസരം നൽകിയാൽ 40 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഒരുക്കമാണെന്നും കവ്‌ലേക്കർ വ്യക്തമാക്കി. ഇതിനിടെ, ഘടകകക്ഷികളെ ചേർത്തു നിർത്താനുള്ള ശ്രമങ്ങൾ ബിജെപി തുടരുകയാണ്.