Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടാക്രമിച്ച് ഭടനെ വെടിവച്ച് കൊന്നു

ശ്രീനഗർ ∙ റോഡപകടത്തിൽ മരിച്ച മകന്റെ അന്ത്യകർമങ്ങൾക്കു നാട്ടിലെത്തിയിരുന്ന ടെറിട്ടോറിയൽ സേനാഭടൻ മുക്താർ അഹമ്മദ് മാലിക്കിനെ ഭീകരർ വീട്ടിൽ അതിക്രമിച്ചു കയറി വെടിവച്ചുകൊന്നു. ഏതാനും ദിവസം മുൻപാണു മകൻ മരിച്ചത്. കശ്മീർ കുൽഗാം ജില്ലയിലാണു സംഭവം.

രാജ്യാന്തര അതിർത്തിയിൽ ആർഎസ്പുര സെക്ടറിൽ പ്രകോപനമൊന്നുമില്ലാതെ പാക്കിസ്ഥാൻ പട്ടാളം നടത്തിയ വെടിവയ്പിനെ തുടർന്ന് ഒരു ബിഎസ്എഫ് ഭടനെ കാണാതായി. തിരച്ചിൽ തുടരുന്നു. ഭടനു വെടിയേറ്റതായാണു സംശയം. പുൽവാമ ജില്ലയിൽ നെവ സിആർപിഎഫ് ക്യാംപിനു നേർക്കു ഭീകരർ നടത്തിയ വെടിവയ്പിൽ ജവാനു പരുക്കേറ്റു.