Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദുരാഷ്ട്രം മുസ്‌ലിംകൾഇല്ലാത്ത രാജ്യമല്ല: മോഹൻ ഭഗവത്

Mohan Bhagwat മോഹൻ ഭഗവത്

ന്യൂഡൽഹി ∙ മു‌സ്‌ലിംകൾ രാഷ്ട്രത്തിന്റെ ഭാഗമല്ലെന്നു വന്നാൽ ഇന്ത്യയിൽ ഹിന്ദുത്വം അവ‌ശേഷിക്കില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഹിന്ദുരാഷ്ട്രം എന്നതിനർഥം മുസ്‌ലിംകളില്ലാത്ത രാജ്യമെന്നല്ല. ഭാരതമുസ്‌ലിംകളെ ഹിന്ദു എന്ന വാക്കുകൊണ്ടാണു പ്രാചീനകാലംമുതൽ വിശേഷിപ്പിച്ചിരുന്നത്.

വിശ്വമാകുന്ന കുടുംബമാകുന്നു ഹിന്ദുരാഷ്ട്രം, ‘ഭാവിഭാരതം: സംഘത്തിന്റെ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിലുള്ള പ്ര‌ഭാഷണ പര‌മ്പരയുടെ രണ്ടാം ദിവസം ഭഗവത് പറഞ്ഞു. സർക്കാരിലോ ഭരണത്തിലോ ആർഎസ്എസിനു താൽപര്യങ്ങളില്ല. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിലാണു താൽപര്യം – മോഹൻ ഭഗവത് പറഞ്ഞു.