Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപി: വിലപേശലുമായി എസ്പിയും ബിഎസ്പിയും; പ്രതിപക്ഷ സഖ്യത്തിൽ കല്ലുകടിയായി സീറ്റ് തർക്കം

Akhilesh-Mayawati

ന്യൂഡൽഹി∙ ഉത്തർപ്രദേശിൽ‍ നിർദിഷ്ട പ്രതിപക്ഷ സഖ്യത്തിൽ ആദ്യമേ കല്ലുകടി. 2014ൽ ലഭിച്ച സീറ്റുകൾ, രണ്ടും മൂന്നും സ്ഥാനങ്ങൾ എന്നിവയെ ആധാരമാക്കി സീറ്റു വിഭജനം നടത്തണമെന്ന് എസ്പിയും ബിഎസ്പിയും ആവശ്യപ്പെട്ടപ്പോൾ 2009 അടിസ്ഥാനമാക്കണമെന്നാണു കോൺഗ്രസ് നിലപാട്. മോദി തരംഗത്തിൽ പ്രതിപക്ഷത്തിന്റെ അടിത്തറ തകർന്ന വർഷം അടിസ്ഥാനമാക്കി സീറ്റു വിഭജിക്കുന്നതു ശരിയല്ലെന്നാണു കോൺഗ്രസിന്റെ വാദം.

2014 അടിസ്ഥാനമാക്കിയാൽ എസ്പിക്കും ബിഎസ്പിക്കും മുപ്പതിലേറെ സീറ്റു വീതം ലഭിക്കും. അവശേഷിക്കുന്ന 20 സീറ്റുകളേ കോൺഗ്രസും ആർഎൽഡിക്കും ലഭിക്കൂ. 2009 മാനദണ്ഡമാക്കിയാൽ കോൺഗ്രസിനു സീറ്റ് കൂടും. കോൺ‌ഗ്രസ് – 21, എസ്പി – 23, ബിഎസ്പി – 22, ആർഎഡി – 05 എന്നിങ്ങനെയാണ് അന്നത്തെ ഫലം.

ഛത്തീസ്ഗഡിൽ അജിത് ജോഗിയുമായി ധാരണയുണ്ടാക്കുകയും മധ്യപ്രദേശിൽ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്ത ബിഎസ്പി, യുപിയിലും അയവു കാട്ടില്ലെന്ന സന്ദേശം നൽകിക്കഴിഞ്ഞു. പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കണമെങ്കിൽ കോൺഗ്രസ് കൂടുതൽ ത്യാഗം സഹിക്കേണ്ടി വരുമെന്ന സൂചനയും.