Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനിൽ ചായയ്ക്കും കാപ്പിക്കും വില കൂട്ടി

train-re-starting

ന്യൂഡൽഹി ∙ ട്രെയിനിൽ ചായയ്ക്കും കാപ്പിക്കും വില കൂട്ടി. ടീ ബാഗിട്ട ചായയ്ക്കും ഇൻസ്റ്റന്റ് കാപ്പിക്കും (150 മില്ലിലീറ്റർ) ഇനി 10 രൂപ നൽകണം. നിലവിൽ ഏഴുരൂപയാണ്. റെഡിമെയ്ഡ് സ്റ്റാൻഡേർഡ് ചായ തുടർന്നും 5 രൂപയ്ക്കു ലഭിക്കും.  ചിലയിടങ്ങളിൽ മൺപാത്രത്തിൽ ചായ നൽകിയിരുന്നത് ആവശ്യക്കാർ കുറവായതിനാൽ നിർത്തി. രാജധാനി, ശതാബ്ദി ട്രെയിനുകളിൽ നിരക്ക് ഭക്ഷണം ഉൾപ്പെടെയായതിനാൽ വർധന ബാധകമല്ല. 

related stories