Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎൻ മേധാവി അടുത്ത മാസം ഇന്ത്യയിലെത്തും

ന്യൂയോർക്ക്∙ മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടുത്തമാസം ആദ്യം ഇന്ത്യയിലെത്തും. സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപാണ് നേരത്തേ ഗുട്ടെറസ് ഇന്ത്യ സന്ദർശിച്ചിട്ടുള്ളത്. ഒക്ടോബർ ഒന്നിന് എത്തുന്ന അദ്ദേഹം ഡൽഹിയിൽ പുതിയ യുഎൻ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

രണ്ടിന് മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള കൺവൻഷനിൽ സംബന്ധിക്കും. അടുത്ത ദിവസങ്ങളിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ എന്നിവരെ കാണും. അമൃത്‌സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ചശേഷം നാലിനു മടങ്ങും.