Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് വൻ മുന്നേറ്റം

Congress-logo

ചണ്ഡിഗഡ് ∙ പഞ്ചാബിൽ ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്തുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻ മുന്നേറ്റം. ശിരോമണി അകാലിദൾ– ബിജെപി സഖ്യത്തിനു വൻ തിരിച്ചടിയുണ്ടായപ്പോൾ ആം ആദ്മി പാർട്ടി തൂത്തെറിയപ്പെട്ടതായാണ് ആദ്യ സൂചനകൾ.

ഫലം പ്രഖ്യാപിച്ച ഗുർദാസ്പുരിൽ 213 പഞ്ചായത്ത് സീറ്റുകളിൽ 212 സീറ്റും കോൺഗ്രസിനു ലഭിച്ചു. ഒരു സീറ്റ് സ്വതന്ത്രനും ലഭിച്ചു. ജില്ലാ പരിഷത്തിൽ ഇതുവരെ ഫലം വന്ന 25 സീറ്റിൽ 18 എണ്ണം കോൺഗ്രസ് നേടി. ബാക്കിയുള്ളവയിൽ കോൺഗ്രസ് തന്നെയാണ് ലീഡ് ചെയ്യുന്നത്.

ആകെ 354 ജില്ലാ പരിഷത്ത് അംഗങ്ങളെയും 2900 പഞ്ചായത്ത് സമിതി അംഗങ്ങളെയുമാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിൽ ജില്ലാ പരിഷത്തിലെ 33 സ്ഥാനാർഥികളും പഞ്ചായത്തിലെ 369 സ്ഥാനാർഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.