Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഡിഗോ വിമാനത്തിന് തകരാർ

ചെന്നൈ ∙ കൊൽക്കത്തയിൽ നിന്നു ചെന്നൈയിലെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടതിനെ തുടർന്നു വിമാനം പാർക്കിങ് ബേയിലേക്കു മാറ്റി. ശനിയാഴ്ച എത്തിയ 6–ഇ–3326 എയർ ബസ് 320 വിമാനത്തിന്റെ മുൻചക്രങ്ങളെ നിയന്ത്രിക്കുന്ന ഹൈഡ്രോളിക് സംവിധാനമാണ് തകരാറിലായത്.മൂന്നു ഹൈഡ്രോളിക് സംവിധാനത്തിൽ ഒരെണ്ണം മാത്രമാണ് തകരാറിലായതെന്നു ഇൻഡിഗോ വക്താവ് അറിയിച്ചു.