Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവ മുഖ്യമന്ത്രിയായി പരീക്കർ തുടരും: അമിത് ഷാ

Manohar Parrikar മനോഹർ പരീക്കർ

ന്യൂഡൽഹി ∙ ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ തുടരുമെന്നും സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകുമെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ അറിയിച്ചു. ആരോഗ്യസ്ഥിതി മോശമായ പരീക്കറെ സ്ഥാനത്തുനിന്നു മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഗോവയിൽ നിന്നുള്ള ബിജെപി നേതാക്കളുമായി ചർച്ചയ്ക്കുശേഷം അമിത് ഷായുടെ ട്വീറ്റ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് പുതിയ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു.