Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്രയിൽ മാവോയിസ്റ്റുകൾ എംഎൽഎയെ വധിച്ചു

sarveshwara-rao-and-siveri-soma കിടരി സർവേശ്വര റാവു, ശിവേരി സോമ.

അമരാവതി (ആന്ധ്രപ്രദേശ്) ∙ തെലുഗുദേശം പാർട്ടി എംഎൽഎ കിടരി സർവേശ്വര റാവുവിനെയും മുൻ എംഎൽഎ ശിവേരി സോമയെയും മാവോയിസ്റ്റുകൾ വെടിവച്ചുകൊന്നു. ദംബ്രിഗുഡ മണ്ഡലി‍ൽ പെട്ട ഉൾനാടൻ ഗ്രാമമായ ലിപ്പിടിപുട്ടയിൽ നട്ടുച്ചയ്ക്കു വനിതാ മാവോയിസ്റ്റുകൾ ഉൾപ്പെട്ട സംഘമാണ് ഇരുവരെയും വധിച്ചത്. വിശാഖപട്ടണം ജില്ലയിലെ അരകു പട്ടികവർഗ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് സർവേശ്വര റാവു. ഏറെക്കാലത്തിനുശേഷമാണ് ആന്ധ്രയിൽ മാവോയിസ്റ്റുകൾ ഉന്നതരാഷ്ട്രീയ നേതാക്കളെ ആക്രമിക്കുന്നത്.

related stories