Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ: മൂന്ന് നുഴഞ്ഞുകയറ്റക്കാർ കൂടി കൊല്ലപ്പെട്ടു

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റക്കാർക്കെതിരെ നടത്തിയ സൈനിക നീക്കത്തിൽ 3 ഭീകരർ കൊല്ലപ്പെട്ടു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. കഴിഞ്ഞ ദിവസം 2 നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ, ബാരാമുള്ള ജില്ലയിൽ ഭീകരർ നേരത്തേ തട്ടിക്കൊണ്ടുപോയ നാട്ടുകാരൻ മുഷ്താഖ് അഹമ്മദ് മിറിന്റെ (45) ജഡം സമീപത്തെ തോട്ടത്തിൽനിന്നു കണ്ടെടുത്തു.