Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎയെ ആക്രമിച്ചത് 20 അംഗ സംഘം

അമരാവതി (ആന്ധ്രപ്രദേശ്) ∙ ഭാര്യാസഹോദരന്റെ പേരിൽ കിടരി സർവേശ്വര റാവു എംഎൽഎ നടത്തിവരുന്ന ഗ്രാനൈറ്റ് ക്വാറിക്കെതിരെ ഗിരിജനസംഘം ഏതാനും ദിവസമായി സമരത്തിലായിരുന്നു. ഹുക്കുംപെട്ട് മണ്ഡലിലെ 3 ഹെക്ടർ ഭൂമിയിൽ നടക്കുന്ന ഖനനം തങ്ങളുടെ ജീവിതം വഴിമുട്ടിക്കുകയാണെന്നായിരുന്നു പരാതി.

ഗ്രാമദർശിനി ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കൾ സഞ്ചരിച്ചിരുന്ന കാർ ഗ്രാമീണരോടൊപ്പം വന്ന 20 അംഗ സംഘം തടഞ്ഞുനിർത്തുകയും ഖനനം നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ആദ്യ റിപ്പോർട്ട്. വാഗ്വാദത്തിനൊടുവിൽ മാവോയിസ്റ്റുകൾ എംഎൽഎയുടെ അംഗരക്ഷകരുടെ കൈയിൽ നിന്ന് എകെ47 തോക്കുകൾ പിടിച്ചുവാങ്ങി വെടിവച്ചു. ഇരുവരും തൽക്ഷണം മരിച്ചു. സിപിഐ (മാവോയിസ്റ്റ്) ആന്ധ്ര– ഒഡീഷ അതിർത്തി സമിതി സെക്രട്ടറി രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. അതേസമയം, റാവുവും സോമയും ബൈക്കിലാണ് സംഭവസ്ഥലത്ത് എത്തിയതെന്നും റിപ്പോർട്ടുണ്ട്.

വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർഥിയായി 2014 ൽ ജയിച്ച സർവേശ്വര റാവു 2016 ലാണ് തെലുഗുദേശം പാർട്ടിയിൽ ചേർന്നത്. മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു യുഎസിലേക്കുള്ള യാത്രയിലാണ്. ഉപമുഖ്യമന്ത്രി എൻ.ചിന്നരാജപ്പ സംഭവസ്ഥലത്തേക്കു പുറപ്പെട്ടു.