Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യപ്രദേശ്: ബിജെപി വനിതാ നേതാവ് കോൺഗ്രസിൽ

padma-shukla പത്മ ശുക്ല

ഭോപാൽ ∙ നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടുമാസം മാത്രം ശേഷിക്കെ, മധ്യപ്രദേശിലെ മുതിർന്ന വനിതാ നേതാവും സാമൂഹികക്ഷേമ ബോർഡ് അധ്യക്ഷയുമായ പത്മ ശുക്ല ബിജെപിയിൽനിന്നു രാജിവച്ചു കോൺഗ്രസിൽ ചേർന്നു. പാർട്ടി പ്രവർത്തകരെ അപമാനിക്കുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ലെന്നു പത്മ പറഞ്ഞു.

4 പതിറ്റാണ്ടോളമായി ബിജെപി അംഗമാണു പത്മ. ചിന്ദ്‌വാരയിൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കമൽനാഥിന്റെ സാന്നിധ്യത്തിലാണ് അവർ കോൺഗ്രസ് അംഗത്വമെടുത്തത്. 2014ലെ ഉപതിരഞ്ഞെടുപ്പിനുശേഷം വിജയരാഘവഗഡ് നിയോജകമണ്ഡലത്തിലെ പാർട്ടി പ്രവർത്തകർ നേരിടുന്ന ചൂഷണവും അപമാനവും സഹിക്കാനാകാതെയാണു താൻ പാർട്ടി വിടുന്നതെന്നു രാജിക്കത്തിൽ അവർ വ്യക്തമാക്കി.