Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൾക്കൂട്ട കൊല: സംസ്ഥാനങ്ങൾക്ക് ഒരവസരം കൂടി

mob-lynching

ന്യൂഡൽഹി ∙ ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണവും ആൾക്കൂട്ട കൊലപാതകങ്ങളും തടയുന്നതിനു കഴിഞ്ഞ ജൂലൈ 17നു കോടതി നൽകിയ നിർദേശങ്ങൾ നടപ്പാക്കിയോ എന്നു റിപ്പോർട്ട് നൽകാത്ത സംസ്ഥാനങ്ങൾക്കു സുപ്രീം കോടതി അവസാന അവസരമായി 3 ദിവസം അനുവദിച്ചു. ഇത്തരം കുറ്റങ്ങൾ കർശന നടപടി ക്ഷണിച്ചുവരുത്തുമെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നു കോടതി പറഞ്ഞു.

മിസോറം, തെലങ്കാന, മേഘാലയ, അരുണാചൽപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളാണു റിപ്പോർട്ട് സമർപ്പിക്കാത്തത്. മാധ്യമങ്ങളിലൂടെയെല്ലാം ബോധവൽക്കരണം നടത്തണമെന്ന നിർദേശം നടപ്പാക്കിയോ എന്നു കേന്ദ്രവും റിപ്പോർട്ട് നൽകണം. ആൾക്കൂട്ട ആക്രമണം തടയാനുള്ള നിയമനിർമാണം പരിഗണിക്കാൻ മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നു നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. കോൺഗ്രസ് നേതാവ് തെഹ്സീൻ പുനെവാലയുടെ പൊതുതാൽപര്യ ഹർജിയിന്മേലാണു നടപടി. രണ്ടാഴ്ച കഴിഞ്ഞു കേസ് വീണ്ടും പരിഗണിക്കും.