Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിൽ പരിഷ്കരണത്തിന് മൂന്നംഗ സമിതി

prison

ന്യൂഡൽഹി ∙ ജയിലുകളിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങൾ നിർദേശിക്കാൻ സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് അമിതാവ റോയ്, പൊലീസ് ഗവേഷണ വികസന ബ്യൂറോയുടെ ഇൻസ്പെക്ടർ ജനറൽ, ഡൽഹിയിലെ തിഹാർ ജയിൽ ഡയറക്ടർ ജനറൽ എന്നിവരുൾപ്പെടുന്നതാണു സമിതി.

സമിതി രൂപീകരണം സംബന്ധിച്ച് ഉടനെ വിജ്ഞാപനമിറക്കണമെന്നു ജസ്റ്റിസ് മദൻ ബി.ലോക്കൂർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടു നിർദേശിച്ചു.  രാജ്യത്തെ 1382 ജയിലുകളിലെ മോശമായ സ്ഥിതി ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിച്ചാണു നടപടി.