Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടിതുറക്കാൻ കുമാരസ്വാമിക്ക് മടി: കോൺഗ്രസ് എംഎൽഎമാർ

kumaraswamy

ബെംഗളൂരു ∙ കോൺഗ്രസ് – ജെഡിഎസ് സഖ്യസർക്കാരാണു ഭരിക്കുന്നതെങ്കിലും പ്രാദേശിക വികസന ഫണ്ട് അനുവദിക്കുന്നതിൽ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി വിവേചനം കാട്ടുന്നുവെന്ന‌ ആരോപണവുമായി കോൺഗ്രസ് എംഎൽഎമാർ. ജനതാദൾ (എസ്) തനിച്ചു ഭരിക്കുന്നതുപോലെയാണു പെരുമാറ്റമെന്നും ഇത് അനുവദിക്കാനാവില്ലെന്നും എംഎൽഎമാർ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പറഞ്ഞു. 

നാലിന് നിയമനിർമാണ കൗൺസിലിലെ മൂന്നു സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേർത്തത്. കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിൽ വിമത സ്വരമുയർത്തിയിരുന്ന സതീഷ് ജാർക്കിഹോളി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

related stories