Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.എ.യൂസഫലി അവാർഡ് നിർണയ സമിതിയിൽ

MA-Yusuf-Ali

ന്യൂഡൽഹി ∙ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നിർണയ സമിതിയിലേക്കു പ്രമുഖ വ്യവസായി എം.എ.യൂസഫലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശം ചെയ്തു.2019 ജനുവരി 21 മുതൽ 23 വരെ വാരാണസിയിൽ നടത്തുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിലാണു പുരസ്കാര സമർപ്പണം.  

ഉപരാഷ്ട്രപതി ചെയർമാനായ അവാർഡ് ജൂറിയിൽ പ്രധാനമന്ത്രി നാമനിർദേശം ചെയ്ത 5 അംഗങ്ങളെ കൂടാതെ വിദേശകാര്യ മന്ത്രി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര, വിദേശകാര്യ സെക്രട്ടറിമാർ എന്നിവരും അംഗങ്ങളാണ്.