Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷിച്ച സഹായമെത്താതെ സൈനിക സഹായ ഫണ്ട്

ന്യൂഡൽഹി∙ രാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയ സൈനികരുടെ കുടുംബങ്ങൾക്കു സാമ്പത്തിക സഹായമേകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ഫണ്ടിലേക്ക് (ഭാരത് കെ വീർ ഫണ്ട്) ഇതുവരയെത്തിയത് 16.75 കോടി രൂപ മാത്രം. അർധസൈനികവിഭാഗ സേനാംഗങ്ങളുടെ കുടുംബങ്ങൾക്കായി 2017 ഏപ്രിലിൽ രൂപീകരിച്ച ഫണ്ടിലേക്ക് ഇന്ത്യയിലും വിദേശത്തുമുള്ളവരിൽ നിന്നും പൊതു,സ്വകാര്യ കമ്പനികളിൽ നിന്നും സംഭാവനയായാണു തുക സ്വീകരിക്കുന്നത്.

ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ഫണ്ടിലേക്കു പ്രതീക്ഷിച്ച തുകയെത്തിയില്ലെന്നാണു സർക്കാർ വിലയിരുത്തൽ. ഏറ്റവുമധികം സംഭാവന പ്രതീക്ഷിച്ചിരുന്ന വിദേശ ഇന്ത്യക്കാരിൽ നിന്നു ലഭിച്ചത് 5.20 ലക്ഷം രൂപ. 2017 – 18 കാലയളവിൽ ഒരു രൂപ പോലും വിദേശത്തു നിന്നെത്തിയില്ല. പൊതു മേഖലാ സ്ഥാപനങ്ങൾ ഒരു കോടി രൂപ നൽകിയപ്പോൾ, കേന്ദ്ര സർക്കാർ വകുപ്പുകളുടെ സംഭാവന 25,000 രൂപ. ആവശ്യക്കാർക്കു വിതരണം ചെയ്ത ശേഷം നിലവിൽ ഫണ്ടിൽ ബാക്കിയുള്ളത് 9.21 കോടി രൂപ.