Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപതിരഞ്ഞെടുപ്പ്: കുമാരസ്വാമിയുടെ ഭാര്യ അനിത മൽസരിച്ചേക്കും

vote

ബെംഗളൂരു∙ കർണാടകയിൽ രാമനഗര, ജമഖണ്ഡി നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്  വൈകാതെ ഉണ്ടാകുമെന്ന സൂചനയെ തുടർന്നു പാർട്ടികൾ സ്ഥാനാർഥി നിർണയം തുടങ്ങി. ജനതാദൾ എസ് സിറ്റിങ് മണ്ഡലമായ രാമനഗരയിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ഭാര്യ അനിതയെ സ്ഥാനാർഥിയാക്കാൻ ആലോചനയുണ്ട്.

രാമനഗരയിലും ചന്നപട്ടണയിലും ജയിച്ച കുമാരസ്വാമി ഒരു സീറ്റ് രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കുടുംബത്തിൽ നിന്നു രണ്ടുപേരിൽ കൂടുതൽ മൽസരിക്കില്ലെന്നു തിരഞ്ഞെടുപ്പിനു മുൻപ് കുമാരസ്വാമി ഉറപ്പു നൽകിയിരുന്നു.

related stories