Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസോറം: ബഹുശക്തികൾ പോരിന്; മുറുകെപ്പിടിച്ച് കോൺഗ്രസ്

Lalthanhawla, Zoram-Thanga ലാൽ തൻഹാവ്‌ല, സോറംതാംഗ

ന്യൂഡൽഹി ∙ മിസോറം തിരഞ്ഞെടുപ്പിനു രണ്ടു സവിശേഷതകളുണ്ട്. ഒന്ന്–വടക്കു കിഴക്കൻ മേഖലയിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണു മിസോറം. അവർക്ക് അതു നിലനിർത്തിയേതീരു. രണ്ട്– ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് മുക്ത വടക്കുകിഴക്കൻ മേഖലയാണ്. മിസോറം പിടിക്കാതെ അതു യാഥാർഥ്യമാകില്ല.

2008 മുതൽ മിസോറമിൽ അധികാരത്തിലുള്ളതു കോൺഗ്രസാണ്.മിക്ക മണ്ഡലങ്ങളിലും ത്രികോണ,ചതുഷ്കോണ മൽസരവും ഉറപ്പായി. മിസോ നാഷനൽ ഫ്രണ്ടും ബിജെപിയും തമ്മിലുള്ള സഖ്യം അവസാനിച്ചു. ഇരുവരും തനിച്ചു മൽസരിക്കുന്നു. എംഎൻഎഫാണ് മുഖ്യ പ്രാദേശികക്ഷി. അവർ മുൻപു രണ്ടുവട്ടം ഭരണത്തിലിരുന്നിട്ടുണ്ട്. എംഎൻഎഫ് തലവൻ സോറംതാംഗ പറയുന്നത് ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നാണ്.

രണ്ടു മുന്നണികൾ രൂപം കൊണ്ടിട്ടുണ്ട്. പീപ്പിൾസ് റെപ്രസൻന്റേഷൻ ഫോർ െഎഡന്റിറ്റി ആൻഡ് സ്റ്റേറ്റസ് ഓഫ് മിസോറം (പ്രിസം), മിസോറം ചാന്തുപാവൽ (എംസിപി), ഓപറേഷൻ മിസോറം എന്നിവരുടേതാണ് ഒരു സഖ്യം. രണ്ടാമത്തെ  സഖ്യത്തിനുള്ള ചർച്ച അവസാന ഘട്ടത്തിലും. അസം,അരുണാചൽപ്രദേശ്,മണിപ്പൂർ,ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയാണു ഭരണത്തിൽ. മേഘാലയയിലും നാഗാലാൻഡിലും ബിജെപി മുന്നണിയും. മിസോറമിലെങ്കിലും തിരിച്ചടി ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്.

പടനയിക്കുന്നവർ

ലാൽ തൻഹാവ്‌ല (76)

മുതിർന്ന കോൺഗ്രസ് നേതാവ്, നിലവിലെ മുഖ്യമന്ത്രി. 1984 മുതൽ  അ‍ഞ്ചു തവണയായി 22 വർഷത്തിലധികം മുഖ്യമന്ത്രി പദം വഹിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏക കോൺഗ്രസ് മുഖ്യമന്ത്രി. 1986 ലെ മിസോറം സമാധാന കരാർ ഒപ്പുവച്ചതിനെതുടർന്നുള്ള ധാരണപ്രകാരം മുഖ്യമന്ത്രി പദമൊഴിഞ്ഞു.  

സോറംതാംഗ (74)

മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) അധ്യക്ഷൻ. 1998 മുതൽ 2008 വരെ തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രി. ലാൽഡെങ്കയുടെ മരണശേഷം 1990 മുതൽ പാർട്ടി അധ്യക്ഷൻ. ലാൽഡെങ്ക മന്ത്രിസഭയിൽ (1986–88) ധനകാര്യം, വിദ്യാഭ്യാസം വകുപ്പുകൾ കൈകാര്യം ചെയ്തു.