Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെടിവയ്പ്: തായ്‌ലൻഡിൽ ഇന്ത്യക്കാരൻ മരിച്ചു; രണ്ട് ഇന്ത്യക്കാർക്ക് പരുക്ക്

gun-shot

ബാങ്കോക്ക് ∙ ഇന്ത്യക്കാരനായ സഞ്ചാരി തായ്‌ലൻഡിൽ വെടിയേറ്റുമരിച്ചു. മറ്റു രണ്ട് ഇന്ത്യക്കാർക്കു വെടിവയ്പിൽ മാരകമായി പരുക്കേറ്റു. രണ്ടു ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിനിടയിൽ ഇവർ പെട്ടുപോയതാണെന്നു പൊലീസ് പറഞ്ഞു.

ഗാഖ്റെജർ ധീരജ് എന്ന ഇന്ത്യക്കാരനാണു കൊല്ലപ്പെട്ടത്. ധീരജിനെക്കൂടാതെ ലാവോസിൽനിന്നുള്ള മറ്റൊരു സഞ്ചാരിയും വെടിവയ്പിൽ കൊല്ലപ്പെട്ടു. ഇന്ത്യക്കാരുൾപ്പെടെ മൊത്തം അഞ്ചുപേർക്കു പരുക്കേറ്റു. 

ഇന്ത്യൻ ടൂറിസ്റ്റ് സംഘം അത്താഴം കഴിഞ്ഞു റാച്ചതെവെയിലെ വാട്ടർഗേറ്റ് പവിലിയൻ ഹോട്ടലിനു സമീപം ബസ് കാത്തുനിൽക്കുമ്പോഴാണു ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.