Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിശങ്കു സാധ്യതയും സൂചിപ്പിച്ച് പുതിയ സർവേ ഫലങ്ങൾ

election-logo

കഴിഞ്ഞ ദിവസം ടൈംസ് നൗ പുറത്തുവിട്ട 2 സർവേകളിലൊന്നും മധ്യപ്രദേശിൽ ഈ സാധ്യത പ്രവചിക്കുന്നു. 3 സർവേകളും രാജസ്ഥാനിൽ കോൺഗ്രസിനു തന്നെ സാധ്യത കൽപിക്കുന്നു. മധ്യപ്രദേശിൽ 230 സീറ്റിൽ ബിജെപി 109– 113, കോൺഗ്രസ് 107– 111, മറ്റുള്ളവർ 8 – 12 എന്നിങ്ങനെയാണു ന്യൂസ് നേഷൻ പ്രവചനം. സീറ്റ് കുറയുമെങ്കിലും ബിജെപി ഭരണം നിലനിർത്തുമെന്നാണു ടൈംസ് നൗ– വാർ റൂം സ്ട്രാറ്റജീസ് സർവേ. ബിജെപിക്കു 142, കോൺഗ്രസിന് 77, മറ്റുള്ളവർക്കു 11 വീതമാണു പ്രവചനം.

അതേസമയം, ക്രോം ഡിഎമ്മുമായി ചേർന്നുള്ള ടൈംസ് നൗവിന്റെ മറ്റൊരു സർവേ ബിജെപി 108, കോൺഗ്രസ് 103, മറ്റുള്ളവർ 19 എന്നിങ്ങനെയാണു പ്രവചിക്കുന്നത്. രാജസ്ഥാനിൽ ന്യൂസ് നേഷൻ സർവേ– 200 സീറ്റിൽ കോൺഗ്രസ് 113– 117, ബിജെപി 71– 75, മറ്റുള്ളവർ 10– 14. വാർ റൂം സ്ട്രാറ്റജീസ് – കോൺഗ്രസ് 115, ബിജെപി 75, മറ്റുള്ളവർ 10. ക്രോം ഡിഎം – കോൺഗ്രസ് 102, ബിജെപി 89, മറ്റുള്ളവർ 9.

ഛത്തീസ്ഗഡിൽ 90 സീറ്റിൽ ബിജെപി 43– 47, കോൺഗ്രസ് 36–40, അജിത് ജോഗിയുടെ ജനത കോൺഗ്രസ്– ബിഎസ്പി സഖ്യം 3– 7 എന്നിങ്ങനെയാണു ന്യൂസ് നേഷൻ പ്രവചനം. ബിജെപി കഷ്ടിച്ചു ഭൂരിപക്ഷം നേടിയേക്കാമെന്നും വിലയിരുത്തൽ. എന്നാൽ ബിജെപിക്കു കേവല ഭൂരിപക്ഷം കിട്ടുമെന്നു ടൈംസ് നൗവിന്റെ രണ്ടു സർവേയും വിലയിരുത്തുന്നു.

സീറ്റ് പ്രവചനവും ഒരേ പോലെ– 90 സീറ്റിൽ ബിജെപി 47, കോൺഗ്രസ് 33. അതേസമയം വാർ റൂം സ്ട്രാറ്റജീസ് ജനത കോൺഗ്രസ്– ബിഎസ്പി സഖ്യത്തിനു 10 സീറ്റ് പ്രവചിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന സി ഫോർ സർവേയും രാജസ്ഥാനിൽ കോൺഗ്രസിനാണു സാധ്യത കൽപിച്ചത്. അതിനു മുൻപ് എബിപി ന്യൂസ്– സി വോട്ടർ സർേവയാകട്ടെ, മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയം പ്രവചിച്ചു.