Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷനാണ്, വകവയ്ക്കാതെ തള്ളിക്കളയരുത്

Shashi Tharoor

തിരുവനന്തപുരം ∙‘ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ’– ഇത് ഇംഗ്ലിഷ് വാക്കാണ്. ഇതിന്റെ അർഥമാണു ഇന്നലെ ലോകം ഏറ്റവുമധികം ഇന്റർനെറ്റിൽ തിരഞ്ഞ‍ത്! പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള തന്റെ വരാൻ പോകുന്ന പുസ്തകം, ‘ദ് പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’, സംബന്ധിച്ചു ശശി തരൂർ എംപി ഇന്നലെ ട്വീറ്റ് ചെയ്തപ്പോഴാണ് ഈ വാക്കുപയോഗിച്ചത്. floccinaucinihilipilification. അർഥം – ‘മൂല്യം കാണാതെ/വിലവയ്ക്കാതെ ഒന്നിനെ തള്ളിക്കളയുക.’ തരൂരിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു:

‘My new book, THE PARADOXICAL PRIME MINISTER, is more than just a 400-page exercise in floccinaucinihilipilification. Pre-order it to find out why!’ അപൂർവ വാക്കുകൾ ഉപയോഗിച്ചുള്ള തരൂരിന്റെ ട്വീറ്റുകൾ മുൻപും ചർച്ചാവിഷയമായിട്ടുണ്ട്. ട്വിറ്ററിലെ ഏറ്റവും പ്രിയപ്പെട്ട ഇംഗ്ലിഷ് ടീച്ചർ എന്നു വിളിപ്പേരുമുണ്ട്. അപൂർവ ഇംഗ്ലിഷ് വാക്കുമായി തരൂർ വന്നതോടെ, അതിന്റെ വിവിധ മലയാളം പരിഭാഷകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഉദാഹരണം : കാമ്പില്ലാക്കഴമ്പില്ലാകാര്യമില്ലാകാര്യകർതൃത്വം!