Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിലായ് ഉരുക്കുനിർമ‍ാണശാലയിൽ സ്ഫോടനം; ഒൻപതു മരണം

fire ഭിലായ് ഉരുക്കുനിർമ‍ാണശാലയിൽ വാതകക്കുഴലിൽ അറ്റകുറ്റപ്പണിക്കിടെയുണ്ടായ സ്ഫോടനത്തെ തുടർന്നു തീ പടർന്നപ്പോൾ. ചിത്രം: പിടിഐ

ഭിലായ് (ഛത്തീസ്‌ഗഡ്) ∙ ഭിലായ് ഉരുക്കുനിർമ‍ാണശാലയിലെ കൽക്കരി അടുപ്പിലേക്കുള്ള വാതകക്കുഴലിൽ അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ സ്ഫോടനത്തിൽ 9 ജീവനക്കാർ കൊല്ലപ്പെട്ടു. 14 പേർക്കു പരുക്കേറ്റു. രാവിലെ 10.30നായിരുന്നു സ്ഫോടനം. 24 ജീവനക്കാരാണു സംഭവസ്ഥലത്തുണ്ടായിരുന്നത്.

കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയിൽ) കീഴിലുള്ള സ്ഥാപനമാണിത്.  ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്പുരിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഇവിടെയാണു റെയിൽവേക്കുവേണ്ടിയുള്ള പാളങ്ങൾ നിർമിക്കുന്നത്.

related stories