Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ പുകയുമ്പോൾ രാഹുൽ എച്ച്എഎല്ലിലേക്ക്; നിർമല ഫ്രാൻസിലേക്ക്

Rafale fighter jet

ന്യൂഡൽഹി∙ റഫാൽ രാഷ്ട്രീയവിവാദം കത്തിപ്പടരുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബെംഗളൂരു ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിലേക്കും (എച്ച്എഎൽ) കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഫ്രാൻസിലേക്കും പോകുന്നു. ശനിയാഴ്ച എച്ച്എഎൽ സന്ദർശിക്കുന്ന രാഹുൽ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തും. റഫാൽ കരാർ എച്ച്എഎല്ലിനു നൽകാതെ സ്വകാര്യ കമ്പനിയായ റിലയൻസിനെ പങ്കാളിയാക്കിയതിൽ വ്യാപക ക്രമക്കേടുണ്ടെന്നാണു കോൺഗ്രസിന്റെ മുഖ്യ ആരോപണം.

ഇക്കാര്യത്തിൽ, ജീവനക്കാരുടെ പിന്തുണ തേടാൻ കൂടി ലക്ഷ്യമിട്ടാണു രാഹുലിന്റെ സന്ദർശനം. 3 ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനായി ഇന്നലെ രാത്രി പുറപ്പെട്ട നിർമല സീതാരാമൻ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധ സഹകരണം ദൃഢമാക്കുകയാണു മുഖ്യ ചർച്ചാവിഷയം. ഫ്രാൻസിൽ നിന്നു വാങ്ങുന്ന 36 റഫാൽ വിമാനങ്ങളുടെ നിർമാണ പുരോഗതിയും മന്ത്രി വിലയിരുത്തും. റഫാൽ നിർമാണ കേന്ദ്രം മന്ത്രി സന്ദർശിച്ചേക്കുമെന്നും സൂചനയുണ്ട്.