Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധു കോഡയുടെ ഭാര്യ കോൺഗ്രസിൽ

madhu-koda's-wife ഗീത

റാഞ്ചി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയും എംഎൽഎയുമായ ഗീത കോൺഗ്രസിൽ ചേർന്നു. ജയ് ഭാരത് സമാൻത പാർട്ടി എംഎൽഎയായ ഗീതയുടെ വരവോടെ നിയമസഭയിൽ കോൺഗ്രസിന് 8 അംഗങ്ങളായി. അഴിമതിക്കേസിൽ 2017ൽ 3 വർഷം തടവിനു ശിക്ഷിക്കപ്പെട്ട മധു കോഡ ജയിലിലാണ്.

2006–08ൽ യുപിഎ പിന്തുണയോടെ മുഖ്യമന്ത്രിയായിരുന്ന കോഡ 2009ൽ അറസ്റ്റിലായതോടെയാണു ഗീത രാഷ്ട്രീയത്തിലെത്തിയത്. വരുന്ന തിരഞ്ഞെടുപ്പിൽ ജഗന്നാഥ്പുരിൽനിന്നു ലോക്സഭയിലേക്കു മൽസരിക്കുമെന്നാണു സൂചന.