Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്മു: കരൺ സിങ്ങിന്റെ മകൻ വിക്രമാദിത്യ കോൺഗ്രസിൽ

Vikramaditya Singh

ന്യൂഡൽഹി∙ ജമ്മു കശ്മീർ നിയമസഭാ കൗൺസിൽ മുൻ അംഗവും മുതിർന്ന കോൺഗ്രസ് നേതാവ് കരൺ സിങ്ങിന്റെ മകനുമായ വിക്രമാദിത്യ സിങ് കോൺഗ്രസിൽ ചേർന്നു. പിതാവ് കോൺഗ്രസിലായിരുന്നിട്ടും 2014 ൽ പിഡിപിയിലൂടെയാണു വിക്രമാദിത്യ രാഷ്ട്രീയത്തിലെത്തിയത്. പിറ്റേവർഷം നിയമസഭാ കൗൺസിലിലേക്കു നാമർനിർദേശം ചെയ്യപ്പെട്ടു.

ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ മെഹബൂബ സർക്കാർ പാലിക്കുന്നില്ലെന്നു പറഞ്ഞു കഴിഞ്ഞ വർഷം പിഡിപി വിട്ടു. കൗൺസിൽ അംഗത്വവും രാജിവച്ചു. അന്തരിച്ച കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകൾ ചിത്രാംഗദയാണു ഭാര്യ.