Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്മു കശ്മീർ: രണ്ടാം ഘട്ടം പോളിങ് 31.3%

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പു നടന്ന ഇന്നലെ പോളിങ് 31.3 % മാത്രം. 3.47 ലക്ഷം പേരായിരുന്നു രണ്ടാം ഘട്ടത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തേണ്ടിയിരുന്നത്. ജമ്മുവിൽ 78.6% പോളിങ് നടന്നു. കശ്മീർ താഴ്‌വരയിൽ 3.4% പേർ മാത്രമെ വോട്ടു ചെയ്യാൻ വന്നുള്ളു. തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കനുസരിച്ച് ഒന്നും രണ്ടും ഘട്ടങ്ങളിലായി മൊത്തം 67.7 % പേർ ജമ്മുവിൽ വോട്ടു രേഖപ്പെടുത്തിയപ്പോൾ ഒന്നും രണ്ടും ഘട്ടങ്ങളിലായി കശ്മീരിൽ മൊത്തം 8.3% പോളിങ് മാത്രമെ നടന്നിട്ടുള്ളു.

ജമ്മു കശ്മീരിൽ മൊത്തത്തിൽ രണ്ടു ഘട്ടങ്ങളും കൂടി ചേർത്തു 47.2 % പോളിങ്ങാണു നടന്നതെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. മുഖ്യകക്ഷികളായ പിഡിപിയും നാഷനൽ കോൺഫറൻസും തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചിരിക്കുകയാണ്.