Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎൻ മനുഷ്യാവകാശ സമിതിയിൽ ഇന്ത്യയും

ന്യൂയോർക്ക്∙ യുഎൻ മനുഷ്യാവകാശ സമിതിയിൽ ഇന്ത്യക്ക് അംഗത്വം. 3 വർഷമാണ് കാലാവധി. ഏഷ്യ പസഫിക് വിഭാഗത്തിൽ 5 സീറ്റുകളിലേക്ക് ഇന്ത്യ, ബഹ്റൈൻ, ബംഗ്ലദേശ്, ഫിജി, ഫിലിപ്പീൻസ് എന്നീ 5 രാജ്യങ്ങൾ മാത്രമാണ് മത്സരിച്ചത്. അതിനാൽ വിജയം ഉറപ്പായിരുന്നു.

രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. ജയിക്കാൻ 97 വോട്ടാണ് വേണ്ടിയിരുന്നതെങ്കിലും ഇന്ത്യക്ക് 188 വോട്ട് ലഭിച്ചു. 5 മേഖലകളിൽ നിന്നായി ആകെ 47 അംഗങ്ങളാണ് സമിതിയിലുള്ളത്.