Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസുമായി സഖ്യസാധ്യത: കമൽ ഹാസൻ

kamal-hassan

ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളികളയാനാവില്ലെന്നു മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽ ഹാസൻ. ഡിഎംകെയും അണ്ണാഡിഎംകെയുമായി പാർട്ടി സമദൂരം പാലിക്കും.

തിരഞ്ഞെടുപ്പിനു മുൻപു കോൺഗ്രസ്-ഡിഎംകെ സഖ്യത്തിൽ വിള്ളലുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയങ്കിൽ കോൺഗ്രസും മക്കൾ നീതി മയ്യവുമായി സഖ്യത്തിനു സാധ്യതയുണ്ടെന്നു കമൽ പറഞ്ഞു.

ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. ഇതോടെ, പുണ്യസ്ഥലം സന്ദർശിക്കാൻ കൂടുതൽ പേർക്ക് അവസരം ലഭിക്കും.