Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സസ്യഭുക്കുകളാകണം എന്ന് ഉത്തരവിടാൻ കഴിയില്ല: സുപ്രീം കോടതി

supreme-court

ന്യൂഡൽഹി ∙ എല്ലാവരും സസ്യഭുക്കുകളാകണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിൽ നിന്ന് മാംസം കയറ്റുമതി ചെയ്യുന്നതിനെ എതിർത്തുകൊണ്ട് ഒരു സംഘടന നൽകിയ പൊതുതാൽപര്യ ഹർജി കേൾക്കവെയാണ് ജസ്റ്റിസുമാരായ മദൻ ബി. ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമർശം നടത്തിയത്. ഹർജി ഫെബ്രുവരിയിൽ കേൾക്കാനായി മാറ്റി. 

ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇതേ സംഘടന നൽകിയ മറ്റൊരു പൊതുതാൽപര്യ ഹർജിയും ഫെബ്രുവരിയിൽ കേൾക്കാനായി മാറ്റി.

related stories