Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ പ്ലാന്റ് സന്ദർശിച്ച് ‌നിർമല

nirmala-in-france പാരിസിലെത്തിയ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിക്കൊപ്പം. ചിത്രം: എഎഫ്പി

പാരിസ്∙ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ റഫാൽ വിമാന നിർമാണ കേന്ദ്രം സന്ദർശിച്ചു. പാരിസിനു സമീപം അർജന്റേയിലെ ഡാസോ ഏവിയേഷന്റെ പ്ലാന്റിലെത്തിയ കേന്ദ്രമന്ത്രി റഫാൽ വിമാനങ്ങളുടെ നിർമാണ പുരോഗതി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. ഇന്ത്യ ഓർഡർ ചെയ്ത 36 റഫാൽ വിമാനങ്ങളിൽ ആദ്യത്തേത് അടുത്ത സെപ്റ്റംബറിലാണ് ഇന്ത്യയിലെത്തുക. 3 ദിന സന്ദർശനത്തിനായി പാരിസിലെത്തിയ കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയുമായി ഒറ്റയ്ക്കും പ്രതിനിധി സംഘാംഗങ്ങൾക്കൊപ്പവും ചർച്ച നടത്തിയിരുന്നു. റഫാൽ വിഷയം ചർച്ച ചെയ്തോ എന്നു വ്യക്തമല്ല.

പ്രതിരോധ സംവിധാനങ്ങളുടെയും ആയുധങ്ങളുടെയും നിർമാണത്തിൽ ഇരു രാജ്യങ്ങളും കൂടുതൽ സഹകരിക്കുന്നതു ചർച്ചയായി.  റഫാലിൽ കരാറിൽ റിലയൻസ് ഡിഫൻസിനെ തിരഞ്ഞെടുത്തതു സംബന്ധിച്ച ഫ്രഞ്ച് മാധ്യമത്തിന്റെ വെളിപ്പടുത്തൽ വിവാദമായ സമയത്തുതന്നെ പ്രതിരോധ മന്ത്രി ഫ്രാൻസ് സന്ദർശിക്കുന്നതിൽ ദുരൂഹതയുണ്ടെന്നായിരുന്നു കോൺഗ്രസ് വിമർശനം.

related stories