Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കും: യോഗി

Yogi Adityanath യോഗി ആദിത്യനാഥ്

ലക്നൗ∙ അലഹബാദ് ജില്ലയെ പ്രയാഗ്‌രാജ് എന്നു പുനർനാമകരണം ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ നിർദേശം ഗവർണർ രാം നായിക്ക് അംഗീകരിച്ചതായും മന്ത്രിസഭാ തീരുമാനം ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്തവർഷത്തെ കുംഭമേളയുടെ ഒരുക്കങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു. ഗംഗാനദി ഡിസംബർ 15നകം ശുദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.