Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിൻ യാത്രക്കാർക്ക് പരാതി നൽകാൻ ആപ്പ് വരുന്നു

Train

ന്യൂഡൽഹി∙ ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന പ്രശ്നങ്ങളിൽ അപ്പോൾ തന്നെ പരാതി നൽകാൻ റെയിൽവേ സംവിധനം ഒരുക്കുന്നു. പ്രത്യേക ആപ്പ് വഴി നൽകുന്ന പരാതികളിൽ റെയിൽവേ സുരക്ഷാ സേന ഉടൻ നടപടിയെടുക്കും. സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമം, മോഷണം തുടങ്ങി ഏതു പരാതിയും ആപ്പ് വഴി നൽകാം. ഇത്തരം പരാതികൾ ഏതു പൊലീസ് സ്റ്റേഷനിലും പരിഗണിക്കാവുന്ന ‘സീറോ എഫ്ഐആർ’ ആയി പരിഗണിച്ച് ഉടൻ നടപടിയുണ്ടാകും.

പ്രാഥമിക അന്വേഷണത്തിനു ശേഷം എഫ്ഐആർ ഉചിതമായ പൊലീസ് സ്റ്റേഷനിലേക്കു കൈമാറും. നിലവിൽ പരാതി നൽകാൻ യാത്രക്കാർ അടുത്ത റെയിൽവേ സ്റ്റേഷൻ എത്തുംവരെ കാത്തിരിക്കണം. വനിതാ യാത്രക്കാർക്ക് അടിയന്തര ഘട്ടത്തിൽ സഹായം തേടാനുള്ള ‘പാനിക് ബട്ടനും’ ആപ്പിൽ ഉണ്ടാകും. പരീക്ഷണാടിസ്ഥാനത്തിൽ മധ്യപ്രദേശിൽ നിലവിലുള്ള പദ്ധതിയാണ് രാജ്യവ്യാപകമാക്കുന്നത്.

related stories