Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം: പരാതികൾ ഏറ്റവും കുറവ് കേരളത്തിൽനിന്ന്

Rape | Sexual Abuse | Representational image

ന്യൂഡൽഹി∙ മീ ടൂ വെളിപ്പെടുത്തലുകൾക്കും ലൈംഗിക ചൂഷണ പരാതികൾക്കുമിടെ കേരളത്തിന് അൽപ്പം ആശ്വാസ വർത്തമാനം. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ ഏറ്റവും കുറവ് കേരളത്തിൽ. ഉത്തർപ്രദേശിലാണ് ഏറ്റവുമധികം പരാതി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹി, ഹരിയാന സംസ്ഥാനങ്ങൾ തൊട്ടുപിന്നിലുണ്ട്.

ദേശീയ വനിതാ കമ്മിഷനു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ ആഭ്യന്തര മന്ത്രാലയമാണു പുറത്തുവിട്ടത്.

2015 മുതൽ ഈ വർഷം ജൂലൈ 27 വരെ കേരളത്തിൽ നിന്നു ലഭിച്ചത് 29 പരാതികൾ. 2015 ലും 2016 ലും 9 വീതം കേസുകൾ. 2017 ൽ ഇതു നാലായി കുറഞ്ഞു. ഉത്തർപ്രദേശിൽ മൂന്നരവർഷത്തിനിടെ ആകെ റജിസ്റ്റർ ചെയ്തത് 627 കേസുകളാണ്. രാജ്യതലസ്ഥാന മേഖലയിൽ നിന്ന് ഇക്കാലയളവിൽ ലഭിച്ചതു 314 പരാതികൾ. മൂന്നര വർഷത്തിനിടെ രാജ്യത്തു നിന്നാകെ ലഭിച്ചിരിക്കുന്നതു 2164 പരാതികളാണ്.

2015ൽ ദേശീയ വനിതാ കമ്മിഷനു ലഭിച്ചത് 523 പരാതികളാണെങ്കിൽ തൊട്ടടുത്ത വർഷം ഇതു 539 ആയി ഉയർന്നു. 2017ൽ 570 പരാതികൾ. 2018ൽ ജൂലൈ 27 വരെ 533 പരാതികളാണു ലഭിച്ചത്.

related stories