Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

6 മാസം; ഇന്ത്യ ‘വിഴുങ്ങി’യത് 538 കോടിയുടെ സ്കോച്ച്

x-default

ലണ്ടൻ∙ സ്കോച്ച് വിസ്കിയോടുള്ള ഇന്ത്യക്കാരുടെ ‘ആസക്തി’ കുറയുന്നില്ല. ഈ വർഷത്തെ ആദ്യ 6 മാസം ഇന്ത്യയിലേക്കു ബ്രിട്ടൻ കയറ്റുമതി ചെയ്തത് 538 കോടി രൂപയുടെ മദ്യം. മുൻവർഷം ഇതേ കാലയളവിൽ നടന്ന കച്ചവടത്തെക്കാൾ 44.4% അധികം. ചൈനയും മോശമല്ല. 348 കോടിയുടെ സ്കോച്ച് വിഴുങ്ങി. 34.8% വർധന.

ബ്രിട്ടനിലെ സ്കോച്ച് വിസ്കി നിർമാതാക്കളെല്ലാം കൂടി 6 മാസം കൊണ്ട് രാജ്യത്തിനു നേടിക്കൊടുത്തത് 19,000 കോടിയുടെ കച്ചവടം. (10.8% വർധന). ആകെ കയറ്റി അയച്ചത് 55.8 കോടി കുപ്പി മദ്യം. രണ്ടാഴ്ചയ്ക്കു ശേഷം അവതരിപ്പിക്കുന്ന ബ്രിട്ടന്റെ ബജറ്റിൽ സ്കോച്ച് വിസ്കി വ്യവസായത്തിന് നികുതിയിളവ് അനുവദിക്കണമെന്നാണ് നിർമാതാക്കളുടെ ആവശ്യം.