Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിവാരിയുടെ മൃതദേഹത്തിന് മുൻപിൽ പൊട്ടിച്ചിരിച്ച് യോഗി

Yogi Adityanath

ലക്നൗ ∙ മുതിർന്ന നേതാവ് എൻ.ഡി തിവാരിയുടെ ഭൗതികശരീരത്തിനു സമീപം, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിക്കുന്ന വിഡിയോ പുറത്തുവന്നതു ബിജെപിക്കു ക്ഷീണമായി. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന തിവാരിയുടെ മൃതദേഹം നിയമസഭാ മന്ദിരത്തിൽ എത്തിച്ചപ്പോഴായിരുന്നു അനവസരത്തിലുള്ള ചിരി.   

ബിഹാർ ഗവർണർ ലാൽജി ടൻഡൻ, യുപി മന്ത്രിമാരായ മൊഹ്സിൻ റാസ, അശുതോഷ് ടൻഡൻ എന്നിവരുമായി യോഗി ആദിത്യനാഥ് എന്തോ ചർച്ച ചെയ്യുന്നതും തുടർന്ന് എല്ലാവരും പൊട്ടിച്ചിരിക്കുന്നതുമാണു വിഡിയോയിലുള്ളത്.  

തിവാരിയുടെ മൃതശരീരത്തിനു സമീപമാണ് ഇവരെല്ലാം ഇരുന്നിരുന്നത്. കോൺഗ്രസും സമാജ്‍വാദി പാർട്ടിയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റത്തെ അപലപിച്ചു. 

എൻ.ഡി തിവാരിയുടെ ഭൗതികശരീരം പിന്നീട് ഉത്തരാഖണ്ഡിലെ ചിത്രശിലാ ഘട്ടിൽ സംസ്കരിച്ചു.