Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിത്‍ലി: മരണം 61 ആയി

ഭുവനേശ്വർ ∙ ഒഡീഷയിൽ ആഞ്ഞടിച്ച ‘തിത്‌ലി’ചുഴലിക്കൊടുങ്കാറ്റിലും തുടർന്നുണ്ടായ പ്രളയത്തിലും മരണം 61 ആയി. മരണസംഖ്യ ഉയരുമെന്നാണു സൂചന. ഒഡീഷതീരത്തു മൽസ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട 3 ആന്ധ്ര സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നു. 17 ജില്ലകൾ ദുരിതബാധിതമാണ്. ഇടക്കാല ധനസഹായമായി 1000 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.