Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ 2 ഭീകരർ കൊല്ലപ്പെട്ടു

subsar-ahmed സബ്സാർ അഹമ്മദ്

ശ്രീനഗർ ∙ കശ്മീരിൽ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ എംഫിൽ ബിരുദധാരി ഉൾപ്പെടെ 2 ഹിസ്ബുൽ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടു. സബ്സാർ അഹമ്മദ് സോഫി (33), ആസിഫ് അഹമ്മദ് എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരിൽനിന്നു വൻ ആയുധശേഖരവും പിടിച്ചെടുത്തു. 

2016ൽ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ്, ന്യൂഡൽഹി ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ സബ്സാർ ഭീകരസംഘടനയിൽ ചേർന്നത്. സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ എൻജിനീയറിങ് ബിരുദധാരിയും അസിസ്റ്റന്റ് പ്രഫസറും നേരത്തേ കൊല്ലപ്പെട്ടിരുന്നു.