Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിലയൻസുമായി 850 കോടിയുടെ ഇടപാട് മാത്രം: എറിക് ട്രപ്പിയർ

Eric Trappier എറിക് ട്രപ്പിയർ

പാരിസ്∙ റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ ഓഫ് സെറ്റ് പങ്കാളിയാക്കിയതിൽ  850 കോടി രൂപയുടെ ഇടപാടു മാത്രമാണുള്ളതെന്നും, ഇന്ത്യയിലോ ഫ്രാൻസിലോ നടക്കുന്ന ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും ഡാസോ സിഇഒ: എറിക് ട്രപ്പിയർ. റിലയൻസുമായി 2012 മുതൽ ബിസിനസ് ബന്ധമുണ്ടെന്നും മറ്റ് 30 കമ്പനികളുമായും ഓഫ് സെറ്റ് കരാർ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. റഫാൽ അഴിമതി ആരോപണം പുറത്തു വന്നതിനു ശേഷം ആദ്യമായാണ് അദ്ദേഹം മാധ്യമങ്ങൾക്കു മുൻപിലെത്തുന്നത്. 

അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ ഓഫ്സെറ്റ് പങ്കാളിയാക്കണമെന്ന നിർബന്ധ വ്യവസ്ഥ ഫ്രഞ്ച് ഏവിയേഷൻ കമ്പനിയായ ഡാസോയ്ക്കു മുന്നിലുണ്ടായിരുന്നുവെന്നും 30,000 കോടി രൂപയുടെ ഇടപാടു നടന്നിട്ടുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം.