Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4 ജഡ്ജിമാരെകൂടി കൊളീജിയം ശുപാർശ ചെയ്യും

ന്യൂഡൽഹി ∙ നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ ചെയ്യും. 

ചീഫ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത (മധ്യപ്രദേശ്), അജയ് രസ്തോഗി (ത്രിപുര), എം.ആർ ഷാ (പട്ന – ചീഫ് ജസ്റ്റിസിന്റെ ചുമതല വഹിക്കുന്നു), ആർ. സുഭാഷ് റെഡ്ഢി (ഗുജറാത്ത്) എന്നിവരെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകുന്ന കൊളീജിയം ശുപാർശ ചെയ്യാൻ തീരുമാനിച്ചത്. ശുപാർശ കേന്ദ്രം അംഗീകരിച്ചാൽ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 28 ആകും. ആകെ തസ്തികകൾ 31 ആണ്.

related stories