Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിയാനയിൽ ട്രക്ക് വാഹനങ്ങളിലിടിച്ച് 12 മരണം

accident-visual

സോണിപത് (ഹരിയാന) ∙ ഗൊഹാന – പാനിപത് ദേശീയപാതയിൽ മുഡ്‍ലാന ഗ്രാമത്തിൽ നിയന്ത്രണം വിട്ട ട്രക്ക് ഒരു കാറിലും 2 ബൈക്കുകളിലും ഇടിച്ച് 12 പേർ കൊല്ലപ്പെട്ടു.

 7 പേർക്ക് പരുക്കേറ്റു. നയി ദുനിയയ്ക്കു സമീപം ഇന്നലെ വൈകിട്ട് ആറരയ്ക്കായിരുന്നു അപകടം. തെറ്റായ ദിശയിൽ പാഞ്ഞ ട്രക്ക് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ തിരയുന്നു.