Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക: കണക്കുകൂട്ടൽ തെറ്റിച്ച് കൂടുതൽ പോളിങ്

voting-karnataka

ബെംഗളൂരു ∙ ബെംഗളൂരു ∙ കർണാടകയിൽ മൂന്നു ലോക്സഭാ സീറ്റിലേക്കും രണ്ടു നിയമസഭാ സീറ്റിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ 65.6% പോളിങ്. ലോക്സഭാ മണ്ഡലങ്ങളായ ശിവമൊഗ്ഗ(61.05%), ബെള്ളാരി(63.85), മണ്ഡ്യ(53.93), നിയമസഭാ മണ്ഡലങ്ങളായ രാമനഗര(71.88), ജമഖണ്ഡി(77.17) എന്നിങ്ങനെയാണ് പോളിങ്. പ്രതീക്ഷയ്ക്കു വിപരീതമായി വോട്ടർമാരിലേറെയും പോളിങ് ബൂത്തിലെത്തിയത് ജെഡിഎസ്–കോൺഗ്രസ് സഖ്യത്തെയും ബിജെപിയെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

രാമനഗരയിൽ വോട്ടെടുപ്പിനു രണ്ടു ദിവസം മുൻപു ബിജെപി സ്ഥാനാർഥി രാജിവച്ചു കോൺഗ്രസിലേക്കു മാറിയിരുന്നു. ഇവിടെ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ഭാര്യ അനിതയാണ് ജെഡിഎസ്–കോൺഗ്രസ് സഖ്യ സ്ഥാനാർഥി.

related stories