Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീഡനം: ഉത്തരാഖണ്ഡ് ബിജെപി നേതാവ് പുറത്ത്

ഡെറാഡൂൺ (ഉത്തരാഖണ്ഡ്)∙ ബിജെപി ഓഫിസിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന പാർട്ടി പ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സഞ്ജയ് കുമാറിനെ പദവിയിൽ നിന്നു നീക്കി. ഇയാളെക്കുറിച്ച് 6 മാസം മുൻപു തന്നെ പാർട്ടി നേതാക്കൾക്കു പരാതി നൽകിയിരുന്നതാണ്.