Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് നിരോധന വാർഷികത്തിൽ കോൺഗ്രസ് പ്രക്ഷോഭം

Demonetization

ന്യൂഡൽഹി∙ നോട്ട് നിരോധനത്തിന്റെ 2–ാം വാർഷികത്തോടനുബന്ധിച്ചു നാളെ കോൺഗ്രസ് കരിദിനമാചരിക്കും. സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്തും. ഇതിലേക്ക് എഐസിസി ജനറൽ സെക്രട്ടറി അശോക് ഗേലോട്ട് പിസിസി പ്രസിഡന്റുമാർക്കു കത്തയച്ചു.

പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ പ്രക്ഷോഭത്തിനിറങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോടു മാപ്പു പറയണമെന്നു പാർട്ടി ആവശ്യപ്പെട്ടു. 2016 നവംബർ എട്ടിനു രാത്രി എട്ടിനു ടിവി ചാനലിലൂടെ നോട്ട് നിരോധനം പ്രഖ്യാപിച്ച മോദി, ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്കും ജനങ്ങൾക്കുമെതിരെ മിന്നലാക്രമണമാണു നടത്തിയതെന്നു പാർട്ടി വക്താവ് മനീഷ് തിവാരി ആരോപിച്ചു.

ഇപ്പോൾ റിസർവ് ബാങ്കിനെ തകർക്കാനുള്ള ശ്രമത്തിലാണ്. ആർബിഐയുടെ അധികാരത്തിൽ കൈകടത്താനുള്ള നീക്കം അപകടകരമാണെന്നും സാമ്പത്തിക മേഖല തകർക്കാനുള്ള ശ്രമങ്ങളെ കോൺഗ്രസ് ചെറുക്കുമെന്നും തിവാരി പറഞ്ഞു.